Advertisement

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും: മണ്ണടിഞ്ഞ് കിടക്കുന്നത് പ്രതിസന്ധി; ഡ്രജ്ജർ എത്തിക്കാനുള്ള നീക്കം വേഗത്തിലാക്കി

August 15, 2024
Google News 2 minutes Read

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. നദിയിൽ മണ്ണടിഞ്ഞ് കിടക്കുന്നതാണ് പ്രതിസന്ധിയെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള ട്വൻറിഫോറിനോട് പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രജ്ജർ എത്തിക്കാനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.

രൗദ്ര ഭാവം വെടിഞ്ഞ് ഗംഗാവലി പുഴ ശാന്തമായി ഒഴുകുന്നത്. പ്രാദേശിക മുങ്ങൽ വിദഗ്ദരും നേവിയും അനായാസം ഇന്നലെ ഡൈവിംഗ് നടത്തിയിരുന്നു. ലോറിയിലെ കയർ കണ്ട സ്ഥലത്ത് തന്നെ ലോറിയുമുണ്ടാവുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പക്ഷെ അടിഞ്ഞ് കിടക്കുന്ന മണ്ണും മരവുമെല്ലാം മാറ്റി ലോറിയിലേക്കെത്താൻ യന്ത്രസഹായമില്ലാതെ സാധിക്കില്ലെന്ന് വ്യക്തമായി.

Read Also: കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു; ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് മാൽപെ

ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കാൻ കർണാടക സർക്കാർ ശ്രമം തുടങ്ങി. ഡ്രജ്ജർ അയക്കും മുൻപായി വിവര ശേഖരണം നടത്തുകയാണെന്ന് ഗോവാ തുറമുഖ വകുപ്പ് മന്ത്രി അലക്സ് സെക്വേര ട്വന്റിഫോറിനോട് പറഞ്ഞു. തിങ്കളാഴ്ചയോടെ ഡ്രജ്ജർ എത്തുമെന്നാണ് പ്രതീക്ഷ.

Story Highlights : Search for Arjun will restart tomorrow in Shirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here