Advertisement

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടമായി; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 1ന്; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല

August 16, 2024
Google News 2 minutes Read

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ​​ഘട്ടമായാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ‌ നടക്കുക. ജമ്മുവിൽ ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം- ഒക്ടോബർ 1നും നടക്കും. ഒക്ടടോബർ ഒന്നിനാണ് ഹരിയാനയിലെ വോട്ടെടുപ്പ് നടക്കുക.

ജമ്മു കശ്മീരിൽ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്.169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക. ഹരിയാനയിൽ 2.01 കോടി വോട്ടർമാരുണ്ട്. 20,0629 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 85 വയസ്സിൽ മേലുള്ളവർക്ക് വീടുകളിൽ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

ജമ്മുകശ്മീരിൽ എല്ലാ സ്ഥാനാർത്ഥികൾക്കും ശക്തമായ സുരക്ഷ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഉത്സവ അന്തരീക്ഷത്തിൽ ഭിതിയില്ലാതെ വോട്ട് ചെയ്യാൻ ജമ്മു കാശ്മീരിൽ സാഹചര്യം ഒരുക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മാതൃകാപരമായി സംഘടിപ്പിക്കാൻ സാധിച്ചു.

കേരളത്തിലെ ഉപ-തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല. കേരളത്തിൽ ഉടൻ‌ ഉപതിരഞ്ഞെടുപ്പ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വയനാട്, പാലക്കാട്, ചേലക്കര ഉടനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

Story Highlights : Assembly Election Date Announcement Poll schedule for Haryana, J&K 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here