ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം ഉത്തര്‍പ്രദേശില്‍
ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തത് രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലാണ്. (Nurse raped and killed in Uttar Pradesh)
ഉത്തരാഖണ്ഡ് നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലെ 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നഴ്‌സിന്റെ മൃതദേഹം കണ്ടെടുത്തത്.ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരി തൊട്ടടുത്ത ദിവസം രുദ്രാപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Read Also: കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രാജ്യവ്യാപക സമരത്തിന് ഐഎംഎ
ഒടുവില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു.യുവതിയുടെ കാണാതായ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധര്‍മേന്ദ്ര എന്നയാളാണ് ക്രൂര കൃത്യം നടത്തിയത്. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.ബംഗാളിലെ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മമതാ ബാനര്‍ജിയെ കുറ്റപ്പെടുത്തിയ ബിജെപിക്ക് തിരിച്ചടി കൂടിയായി ഉത്തരാഖണ്ഡിലെ സമാന സംഭവം.
Story Highlights : Nurse raped and killed in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here