ഡ്രഡ്ജർ എത്തിയില്ല; അർജുനായുള്ള തിരച്ചിൽ ഇന്നില്ല, ഈശ്വർ മൽപെ കുടുംബത്തെ കാണും
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം ഷിരൂരിൽ നിന്ന് മടങ്ങി.
തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു.
അതേസമയം അർജുൻ്റെ കുടുംബത്തെ പ്രാദേശിക ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന തിനിടെയാണ് അർജുൻ്റെ കുടുംബവുമായുള്ള ഇശ്വർ മൽപെയുടെ കൂടിക്കാഴ്ച.
Story Highlights : Eshwar malpe visiting Arjun’s family in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here