Advertisement

‘കേരള ഗ്രാമീൺ ബാങ്ക് എന്നും കേരളത്തിലെ ജനങ്ങൾക്ക് ഒപ്പം; സംഭവിച്ചത് സാങ്കേതികമായ വീഴ്ച’; ചെയർപേഴ്സൺ വിമല വിജയഭാസ്കർ

August 19, 2024
Google News 2 minutes Read

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായമായി ലഭിച്ച തുകയിൽ നിന്ന് ഇഎംഐ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ. സംഭവിച്ചത് സാങ്കേതികമായ വീഴ്ചയാണെന്നും മൂന്ന് അക്കൗണ്ടുകളിൽ മാത്രമാണ് പാകപ്പിഴ സംഭവിച്ചതെന്നും വിമല വിജയഭാസ്കർ ട്വന്റിഫോറിനോട് പറഞ്ഞു.

പിഴവ് തിരിച്ചറിഞ്ഞപ്പോൾ ഉടൻതന്നെ അത് തിരുത്തിയെനെന് വിമല വിജയൻ‌ പറഞ്ഞു. ഈടാക്കിയ തുക തിരികെ അതത് അക്കൗണ്ടുകളിലേക്ക് മടക്കിയതായും ചെയർപേഴ്സൺ വ്യക്തമാക്കി. തെറ്റിദ്ധാരണ ജനങ്ങൾക്ക് ഉണ്ടാകാൻ കാരണമായതിൽ ഖേദിക്കുന്നുവെന്നും കേരള ഗ്രാമീൺ ബാങ്ക് എന്നും കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമാണെന്നും വിമല വിജയഭാസ്കർ പറഞ്ഞു. ബാങ്കിന്റെ എല്ലാ അജണ്ടകളും തീരുമാനങ്ങളും കേരളത്തിലെ ജനങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് മാത്രമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.

Read Also: ദുരന്തബാധിതർക്കുള്ള ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

സംഭവിച്ചത് സാങ്കേതികമായ വീഴ്ചയാണെന്ന് എല്ലാവരും ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

സർക്കാർ സഹായമായ 10,000 രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകൾ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സർക്കാരിന്റെയും ഉറപ്പ് നിലനിൽക്കെയാണ് തുക തിരിച്ചുപിടിച്ചത്. പ്രതിഷേധം കനത്തതോടെ ഇഎംഐ പിടിച്ച തുക തിരികെ നൽകിയിരുന്നു.

Story Highlights : Kerala Grameen Bank Chairperson Vimala Vijayabhaskar on EMI issue in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here