Advertisement

13കാരിയെ കാണാതായ സംഭവം; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന

August 21, 2024
2 minutes Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന. പാലക്കാട് ഒരു ട്രെയിനിൽ കുട്ടി ഉണ്ടെന്ന് സംശയത്തിലാണ് പരിശോധന. പെൺകുട്ടിയെ കാണാതായിട്ട് 14 മണിക്കൂറായി. അരോണയ് എക്സ്പ്രസിലാണ് പൊലീസ് പരിശോധന. അസമിലേക്ക് പോയി എന്ന സംശയത്തെ തുടർന്നാണ് ട്രെയിനിൽ പരിശോധന.

അതിഥി തൊഴിലാളിയായ അസാം സ്വദേശിയുടെ മകളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. നാല് മണിയോടെയാണ് പെൺകുട്ടിയെ കാണാതായി എന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ ഊർജിത തിരച്ചിൽ നടത്തി വരികയാണ്. പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായി പെൺകുട്ടി.

Story Highlights : search in train for13 year old girl who went missing from Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top