റിയാദ് പ്രവാസി സാമൂഹിക കൂട്ടായ്മയയുടെ നേതൃത്വത്തില്‍ നേതൃ സംഗമം സംഘടിപ്പിച്ചു

റിയാദ് പ്രവാസി സാമൂഹിക കൂട്ടായ്മയയുടെ നേതൃത്വത്തില്‍ നേതൃ സംഗമം സംഘടിപ്പിച്ചു.റിയാദ് മലാസില്‍ വച്ച് നടന്ന യോഗം ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ ആതവനാടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സുബൈര്‍ കുപ്പം അധ്യക്ഷത വഹിച്ചു. (riyadh pravasi group meeting updates)
പ്രവാസി സാമൂഹിക കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യരക്ഷാധികാരി അഫ്‌സല്‍ മുല്ലപ്പള്ളി വിശദീകരണം നടത്തി.വിവിധ പരീക്ഷകളില്‍ വിജയികളായ സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള മൊമെന്റോ വിതരണവും നടത്തി. അക്ബര്‍ തൃക്കുന്നപ്പുഴ,സയ്യിദ് തിരുവനന്തപുരം, സലിം തിരുവനന്തപുരം, അഷ്‌റഫ് എടപ്പാള്‍, മുസ്തഫ മണ്ണാര്‍ക്കാട്,ആശംസകള്‍ നേര്‍ന്നു.
Read Also: ‘സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, മോശം അനുഭവം ഉണ്ടായി,ഒരു സംവിധായകൻ മോശമായി പെരുമാറി’ : നടി ഉഷ
വിവിധ പരീക്ഷകളില്‍ വിജയികളായ അംഗങ്ങളുടെ മക്കള്‍ക്കുള്ള മോമെന്റോ വിതരണവും പരിപാടിയില്‍ നടന്നു. തുടര്‍പഠനത്തിന് അര്‍ഹരായ ഫാത്തിമ റിസ്‌ന അസ്മിന എന്നവര്‍ക്കുള്ള മൊമെന്റോയും പരിപാടിയില്‍ വെച്ച് കൈമാറി. പ്രവാസി സാമൂഹി കൂട്ടായ്മ ഗ്രൂപ്പിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ട്രഷറര്‍ ആസിഫ് കളത്തില്‍ നന്ദി പറഞ്ഞു.
Story Highlights : riyadh pravasi group meeting updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here