Advertisement

‘തിലകൻ എന്ന പേര് പോലും പറഞ്ഞാൽ, അടുത്ത സിനിമയിൽ ചാൻസില്ല അങ്ങനെയൊരു സംഘടനയാണിത്’: സോണിയ തിലകൻ

August 23, 2024
Google News 1 minute Read

ദുരനുഭവ വെളിപ്പെടുത്തലിന് ശേഷം പിന്തുണയോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് സോണിയ തിലകൻ 24 നോട്. തന്നെ പിന്തുണച്ചാൽ സിനിമ മേഖലയിലെ നിലനിൽപ്പ് അവസാനിച്ചു എന്നാണ് അർത്ഥം അതുകൊണ്ടാണ് രഹസ്യ മൊഴി കൊടുക്കേണ്ടി വന്നത്. തിലകൻ എന്ന പേര് പോലും പറഞ്ഞാൽ, അടുത്ത സിനിമയിൽ ചാൻസില്ല അങ്ങനെയൊരു സംഘടനയാണിത്. പുതുമുഖങ്ങൾക്ക് ഇഷ്ടപ്പെട്ട നടൻ തിലകൻ എന്ന പറയാൻ പലർക്കും പേടിയാണ് അതോടെ അവരുടെ നിലനിൽപ്പ് അവസാനിക്കുമെന്നും സോണിയ തിലകൻ പറയുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ കോടതി നടത്തിയ ഇടപെടൽ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നീതി ലഭിക്കാൻ ഏറെ സഹായകരമാകും. ഹേമ കമ്മറ്റിയുടെ മുഴുവൻ റിപ്പോർട്ടും മുദ്ര വെച്ച കവറിൽ സമർപ്പിക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോടതികൾ പേജുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരുകൾ പുറത്തു വരട്ടെ എന്നും സോണിയ പ്രതികരിച്ചു.

നേരത്തെ സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം സോണിയ തിലകൻ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപെടുത്തിയിരുന്നു. നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിക്ഷ ഉറപ്പാക്കണമെന്നും സോണിയ പറഞ്ഞിരുന്നു. പവർഗ്രൂപ്പാണ് മലയാള സിനിമയിൽ ഇപ്പോളും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സോണിയ പറഞ്ഞു.

അച്ഛൻ്റെ മരണ ശേഷം അച്ഛനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളിൽ നിന്നാണ് ദുരനുഭവം നേരിട്ടത്, അച്ഛനെ പുറത്താക്കിയതിനെക്കുറിച്ച് സംസാരിക്കണം എന്ന പറഞ്ഞാണ് കാണാൻ വിളിച്ചത്. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു. എല്ലാ പേരുകളും സർക്കാരിന് അറിയാമെന്നും സോണിയ പ്രതികരിച്ചു.

Story Highlights : Sonia Thilakan on Hema Commitie Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here