Advertisement

നടൻ സിദ്ദിഖിന്റെ ആത്മകഥ, ‘അഭിനയമറിയാതെ’ പുറത്തിറങ്ങി

August 24, 2024
Google News 2 minutes Read
Actor Siddique's autobiography, 'Abhinaya Mariyathe'

നടൻ സിദ്ദിഖിന്റെ ആത്മകഥയായ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളാണ് തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നടൻ സിദ്ദിഖ് പറഞ്ഞു. മാതാവ്, പിതാവ്, അടുത്ത സുഹൃത്തുക്കൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നു തുടങ്ങി സിനിമാ മേഖലയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങളും പറഞ്ഞുപോകുന്നതാണ് തന്റെ പുസ്തകമെന്നും സിദ്ദിഖ് സൂചിപ്പിക്കുന്നു .

അതേസമയം, സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചു.

Read Also: http://‘നടൻ സിദ്ദിഖ് മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ’; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ’ സംഘടന നടത്തിയ വാർത്തസമ്മേളനത്തിനെതിരെയും ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിനെതിരെയും വിമർശനം ശക്തമാണ്. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് ‘അമ്മ’ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല.’ എന്നായിരുന്നു സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Story Highlights : Actor Siddique’s autobiography, ‘Abhinaya Mariyathe’ released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here