അനധികൃത നിർമാണം; നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചു
തെന്നിന്ത്യൻ താരം അക്കിനേനി നാഗാർജുനയുടെ ഉടമസ്ഥയിലുള്ള കൺവെൻഷൻ സെന്റർ തകർത്ത് ഹൈഡ്രാ അധികൃതർ (Hyderabad Disaster Response and Assets Monitoring and Protection authority). പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെയുള്ളവയെ കൂസലാക്കാതെയായിരുന്നു താരം കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നേരത്തെ കിട്ടിയിരുന്നുവെങ്കിലും ഇപ്പോഴാണ് നടപടി കൈക്കൊള്ളുന്നത്. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം നടന്നിരുന്ന ഇടമായിരുന്നു പൊളിച്ചുമാറ്റിയ ഈ കൺവെൻഷൻ സെന്റർ.
VIDEO | Hyderabad Disaster Response and Assets Monitoring and Protection (HYDRA) authorities have started demolishing actor Nagarjuna's N-Convention Centre located in the Madhapur area of Ranga Reddy district, Telangana. This action comes following allegations that the facility… pic.twitter.com/20XIVb4CZ5
— Press Trust of India (@PTI_News) August 24, 2024
പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ നീക്കം. പത്തേക്കർ വിസ്തൃതിയുണ്ടായിരുന്നു നാഗാർജുനയുടെ ദ എൻ കൺവെൻഷൻ സെന്ററിന്. ശനിയാഴ്ച പുലർച്ചെയാണ് കെട്ടിടം പൊളിച്ച് നീക്കിയത്.
Read Also: പിജി ഡോക്ടറുടെ കൊലപാതകം; പ്രതി ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ 24 ന്യൂസിന്
അതേസമയം, കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയ നടപടി അത്യധികം വേദനിപ്പിക്കുന്നതാണെന്ന് നാഗാർജുന പ്രതികരിച്ചു. പൊളിച്ചുമാറ്റുന്നതിന് സ്റ്റേ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവിലയാണ് കൊടുത്തതെന്നും, നടപടിക്ക് മുൻപായി ഒരു നോട്ടീസ് പോലും നൽകിയില്ല… അധികൃതർ നടത്തിയ ഈ നിയമവിരുദ്ധ നീക്കത്തിനെതിരെ കോടതിയിൽ നിന്ന് പരിഹാരം തേടുമെന്നും നടൻ അറിയിച്ചു.
ആന്ധ്രയിലെ ഏറെ പ്രശസ്തമായ കൺവെൻഷൻ സെന്ററാണ് ‘ദ എൻ’. നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തുംകുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി 2 ഏക്കറും എൻ-കൺവെൻഷൻ കൈയേറിയെന്നാണ് ആരോപണം. തുടർന്നാണ് സെന്റർ പൊളിച്ചുമാറ്റാൻ ഹൈഡ്രാ അധികൃതർ തീരുമാനിച്ചത്.
Read Also: demolition of actor Akkineni Nagarjuna’s N Convention Centre in Madhapur area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here