മമ്മൂട്ടി കമ്പനിയും ആശിർവാദും ഒന്നിക്കുന്നോ?; വൈറലായി ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു സ്‌ക്രീനിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട്കൊണ്ടിരിക്കുകയാണ്. അതെല്ലാം ശെരിയാണെന്ന് തെളിയിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. കൂടെ മമ്മൂട്ടിയും മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും കാണാം. ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷനേരങ്ങൾകൊണ്ടാണ് വൈറലായത്.
എന്തായാലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആരാധകർ ഏറെ ആവേശത്തിലാണ്. ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏത് സംവിധായകന്റെ ചിത്രമാണ്?, മലയാളത്തിലെ ഏറ്റവും വലിയ കൊളാബ്രേഷൻ, എന്നൊക്കെയുള്ള സംശയങ്ങൾ കൊണ്ട് സമ്പന്നമാണ് കേട്ടോ കമന്റ്റ് ബോക്സും.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നും മോഹൻലാലിൻറെ ആശിർവാദ് സിനിമാസിന്റെ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
2008-ൽ പുറത്തിറങ്ങിയ ട്വന്റി-ട്വന്റിയാണ് ഇരുവരുടെയും അവസാന ചിത്രം. എന്തിരുന്നാലും ഇരുവരും ഒന്നിക്കുമ്പോൾ അതൊരു ആവേശമായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.
Story Highlights : Mammootty Company and Aashirvad coming together?; Anthony Perumbavoor’s post went viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here