Advertisement

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രഞ്ജിത്തിനെ മാറ്റിനിര്‍ത്താം; പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാം; പ്രതികരണവുമായി ശ്വേത മേനോന്‍

August 24, 2024
Google News 2 minutes Read
Swetha menon about Hema Committee report

സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ ഷോക്ക്ഡ് ആണെന്ന് ശ്വേത മേനോന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. രഞ്ജിത്തിന്റെ കൂടെ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പാലേരി മാണിക്യം ആയിരുന്നു അവസാനത്തേത് – നടി പറഞ്ഞു. ഇത്തരത്തിലുള്ള അനുഭവം ആരും തന്നോട് പങ്കുവച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ട് ബംഗാളി നടി മുന്നോട്ട് വന്നു. ഇതുപോലെ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു – ശ്വേത പറഞ്ഞു.പവര്‍ ഗ്രൂപ്പില്‍ ചിലപ്പോള്‍ പെണ്ണുങ്ങളും ഉണ്ടാകും. സ്ത്രീകളാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. തന്നെ എത്രയോ തവണ മാറ്റിനിര്‍ത്തിയിട്ടുണ്ട്. വരാനുള്ള സിനിമ തനിക്ക് തന്നെ വരും – നടി പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Read Also: ‘സിനിമയിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, എതിർത്തതുകൊണ്ട് അവസരങ്ങൾ നഷ്ടമായി’; നടി ഗായത്രി വർഷ 24 നോട്

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. കുറച്ചു താമസിച്ചു പോയി എന്ന അഭിപ്രായമുണ്ട്. മോശമായ ഒരു അനുഭവവും മലയാള സിനിമാ മേഖലയില്‍ നിന്ന് എനിക്കുണ്ടായിട്ടില്ല. നോ പറയേണ്ടത്ത് നോ പറയുന്ന ആളാണ് ഞാന്‍ – ശ്വേത വ്യക്തമാക്കി.

Story Highlights : Swetha menon about Hema Committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here