Advertisement

‘എന്റെ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം’; ശ്രദ്ധേയമായ കുറിപ്പുമായി രമ്യ നമ്പീശന്‍

August 25, 2024
Google News 1 minute Read
ramya nambeeshan on hema committee

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി രമ്യ നമ്പീശന്‍. അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം – രമ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, അനീതിയെക്കുറിച്ച് ചെഗ്വേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ഭാവന സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നുണ്ട്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.

Read Also: ചെഗുവേരയുടെ വാക്കും ചിത്രവുമായി നടി ഭാവന; വാക്കുകള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ ഓര്‍മിപ്പിക്കാനെന്ന് സോഷ്യല്‍ മീഡിയ

വിഷയത്തില്‍ ഇന്ന് നടി മഞ്ജുവാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാത്തിന്റെയും തുടക്കം ഒരു സ്ത്രീയുടെ പോരാട്ടം; ഒന്നും മറക്കരുത് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.

Story Highlights : ramya nambeeshan on hema committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here