ഷിരൂർ ദൗത്യം; അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രിയെയും ഡി.കെ ശിവകുമാറിനെയും കാണും
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതാ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപിഎം കെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ എം അഷ്റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും.
തിരച്ചിലെ പ്രതിസന്ധിയും കുടുംബത്തിൻ്റെ ആശങ്കയും ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവിശ്യവും അറിയിക്കും. അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ ആണ് കർണാടക സർക്കാരിനെ കാണുന്നത്.
കഴിഞ്ഞ ദിവസം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തിയിരുന്നു. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന.പുഴയിലെ അടിയൊഴുക്കും പരിശോധിച്ചു. നിലവില്‍ നാല് നോട്‌സാണ് പുഴയിലെ അടിയൊഴുക്ക്.
Story Highlights : Arjun’s family will meet Karnataka CM and DK Sivakumar tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here