സംവിധായകൻ മോഹൻ അന്തരിച്ചു
പ്രമുഖ സംവിധായകൻ മോഹൻ അന്തരിച്ചു. വിടപറഞ്ഞത് എൺപതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകർത്തിയ സംവിധായകൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.ഭാര്യ -അനുപമ, മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍. ഇരിങ്ങാലക്കുട സ്വദേശിയാണ്.
1978 ല്‍ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.
പി വേണുവിന്റെ സഹായിയായി തുടക്കം കുറിച്ച മോഹൻ പിന്നീട് ജോൺപോളുമായി ചേർന്ന് മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള, ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികളിൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലത്തെ മുൻ നിര സംവിധായകനായിരുന്നു മോഹൻ. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം.
Story Highlights : Director Mohan passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here