‘കോടതി എന്തെങ്കിലും പറഞ്ഞോ? ഉള്ളത് ആരോപണങ്ങൾ മാത്രം’: മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി
ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമങ്ങളെ രൂക്ഷമായി സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ. വിഷയം കോടതിയിലുള്ള കാര്യമാണ്, കോടതിയിൽ അത് തീരുമാനമെടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഒരു സമൂഹത്തിൻറെ മാനസികാവസ്ഥയെ വഴിതിരിച്ചുവിടുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിക്കുന്നത്. വിഷയങ്ങളിൽ എന്ത് വേണമെന്ന് കോടതി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കോടതി തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Suresh Gopi with support for Mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here