Advertisement

‘എതിര്‍ക്കുന്നത് വലിയ സംഘത്തെ; ഭയപ്പെടില്ല; ഭീഷണിക്ക് വഴങ്ങില്ല’; പരാതിക്കാരി

August 28, 2024
2 minutes Read
actress about the given complaint

ആരോപണം ഉന്നയിച്ച ആളുടെ പേരില്‍ പരാതി നല്‍കിയെന്ന് പരാതിക്കാരിയായ നടി. ആരുടെ പേരിലാണ് പരാതി നല്‍കിയതെന്ന് തത്കാലം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുന്നില്ലെന്ന് അവര്‍ പറഞ്ഞു. വീട്ടുകാരെക്കൂടി ബോധ്യപ്പെടുത്തിയതിന് ശേഷം പേര് പറയുമെന്നും കാശ് വാങ്ങി ആരോപണങ്ങളില്‍ നിന്ന് പിന്മാറി എന്ന ആരോപണം നിഷേധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എതിര്‍ക്കുന്നത് വലിയ സംഘത്തെയാണ്. അത് പല പ്രശ്‌നങ്ങള്‍ ഉണ്ടാകും. പക്ഷേ ഞാന്‍ ഭയപ്പെടില്ല. ഇതിനെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കും. സുരക്ഷ വേണമെങ്കില്‍ നല്‍കാം എന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. – നടി പറഞ്ഞു.

പരാതി ഉന്നയിച്ച ആള്‍ ഇതേ വരെ ബന്ധപ്പെട്ടില്ല. എന്നാല്‍, രാത്രി കാലങ്ങളില്‍ അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നുണ്ട്. ഇതൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്. പൂങ്കുഴലി അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. എന്നെ ഭീഷണിപ്പെടുത്താം എന്ന് കരുതണ്ട.നേരിട്ട് വരണമെങ്കില്‍ നേരിട്ടു വരിക. താനല്ലെങ്കില്‍ വേറൊരാള്‍ ഈ തെമ്മാടിത്തരത്തിനെതിരെ പ്രതികരിക്കും – പരാതിക്കാരിയായ നടി വ്യക്തമാക്കി.

Read Also: https://www.twentyfournews.com/2024/08/28/actress-shivani-bad-experience-from-actor.html

സിനിമകള്‍ നിശ്ചലമായതിന് കരണം ഞാന്‍ ആണെന്ന് ആരോപണം ഉയരുന്നു. റിലീസാകാന്‍ ഇരിക്കുന്ന ചിത്രത്തിനെതിരെ ആക്രമണം നടക്കുന്നു. ഒന്നും നിശ്ചലമാക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് ചെയ്തത്. വൃത്തികേടുകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? അത് തിരുത്തുകയല്ലേ വേണ്ടത്. സത്യം പറയുന്നതിന്റെ പേരില്‍ സിനിമാ ഇന്റസ്ട്രി നിശ്ചലമാവുന്നെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ല – അവര്‍ പറഞ്ഞു.

ഒരാള്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്. ആ ആളുടെ പേര് അന്വേഷണ അതോറിറ്റിക്ക് കൊടുത്തിട്ടുണ്ട്. പിന്നെയുള്ളത് മരണപ്പെട്ട ഒരു ഹാസ്യ നടന്‍ മോശമായി സംസാരിച്ചു. ഈ നടന്‍ പിന്നീട് മാപ്പ് ചോദിച്ചു. മറ്റൊരു സംവിധായകന്‍ സെറ്റില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പതിനാറ് ദിവസത്തെ എന്റെ ഷൂട്ട് 10 ദിവസമായി വെട്ടിച്ചുരുക്കുക ഉള്‍പ്പടെയുള്ള നടപടികള്‍ ചെയ്തു – അവര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : actress about the given complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top