Advertisement

കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കില്ല, ഗർഭിണിയായിരിക്കുമ്പോൾ മുകേഷ് വയറ്റിൽ ചവിട്ടി; നേരിട്ടത് ക്രൂര പീഡനങ്ങൾ, സരിതയുടെ അഭിമുഖം

August 28, 2024
Google News 2 minutes Read
saritha

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിന് പിന്നാലെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത് സരിതയുമായി ചെയ്ത മുഖാമുഖം എന്ന ഇന്റർവ്യൂവാണ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.

ഇന്റര്‍വ്യൂവില്‍ മുകേഷില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ച് സരിത തുറന്നു പറയുന്നുണ്ട്. ഗര്‍ഭണിയായിരിക്കുമ്പോള്‍ മുകേഷ് തന്റെ വയറ്റില്‍ ചവിട്ടിയെന്നും വേദനകൊണ്ട് കരഞ്ഞപ്പോള്‍ ‘ബെസ്റ്റ് ആക്ടറെസ്സ്’ എന്ന് പറഞ്ഞ് പരിഹസിച്ചെന്നും സരിത പറയുന്നു.

Read Also:http://‘മുകേഷ് എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണം’; നടൻ പി പി കുഞ്ഞികൃഷ്ണൻ

മുകേഷ് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞത് ടെലിവിഷനിലൂടെയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയിട്ടില്ല,അച്ഛൻ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടുവെന്ന് മുകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും സരിത തള്ളിക്കളയുന്നുണ്ട്. എന്റെ മകൻ ഇതൊന്നും അറിയുന്നില്ല അവൻ ക്ലാസ്സിലായിരുന്നു…പതിവിലും നേരത്തെ അവൻ അന്ന് വീട്ടിലെത്തി , കോളേജിലെ പിള്ളേരൊക്കെ അറിഞ്ഞുകാണുമായിരിക്കും അതാവും കാരണം… അവന്റെ മുഖം ആകെ ചുവന്നിരുന്നിരുന്നു അന്ന് … എനിക്ക് അവന്റെ അടുത്ത് പോയി സംസാരിക്കാനുള്ള ഒരു ദൈര്യം ഉണ്ടായിരുന്നില്ല… ഈ വാർത്ത ആദ്യം കേട്ടത് ഞാനാണ് … ഞാൻ ഒറ്റയ്ക്കായിരുന്നു ആ സമയത്ത് …ആകെ വിറച്ചു മരവിച്ചുപോയി ഞാൻ, ഞങ്ങൾ മൂന്ന് പേർക്കും അതൊരു ഷോക്ക് ആയിരുന്നു സരിത പറയുന്നു.

ഒരു പെണ്ണിന് ഇങ്ങനൊക്കെ നടക്കുമോ… ഞാൻ സിനിമയിൽ അതൊക്കെ അഭിനയിച്ചിട്ടുണ്ട് പക്ഷെ അതൊക്കെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്ന് വിചാരിച്ചിട്ടെ ഇല്ല. എനിക്കിതൊക്കെ പുറത്തുപറയാൻ നല്ല നാണക്കേടായിരുന്നു, മീഡിയക്കാർ വിളിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഒരു പ്രശ്നവും ഞങ്ങൾ തമ്മിൽ ഇല്ലായെന്ന്… ഉടനെ തന്നെ എല്ലാവരെയും ബോധിപ്പിക്കാൻ ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഓണം ഫോട്ടോഷൂട്ട് വരെ ചെയ്തിട്ടുണ്ട്.

എന്നാൽ ചെയ്യുന്നത് തെറ്റാണെന്ന തിരിച്ചറിവ് മുകേഷിന് ഒരിക്കലും ഉണ്ടായിരുന്നില്ല…മുകേഷിന്റെ പിതാവിന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു അദ്ദേഹത്തെ ഓര്‍ത്താണ് താന്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും തുറന്ന് പറയാതിരുന്നത് എന്നും സരിത പറയുന്നു. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷം മുകേഷിന്റെ പിതാവ് ഒരിക്കല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും താന്‍ അതിന് തയ്യാറായില്ലെന്നും സരിത പറയുന്നു .

അന്ന് അദ്ദേഹം എന്റെ കൈ പിടിച്ചു പറഞ്ഞിട്ടുണ്ട് എന്റെ മകൻ ശെരിയല്ലെന്ന് എനിക്കറിയാം ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും മോള് ഇതൊക്കെ സഹിക്കണമെന്നും മുകേഷിന്റെ അച്ഛൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ താന്‍ ആ വാക്ക് പാലിച്ചെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ നിശബ്ദദത തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഈ കാര്യങ്ങള്‍ തുറന്ന് പറയുന്നത്… എനിക്കറിയിലായിരുന്നു ഇത്രയും ക്ഷമ എന്നിൽ ഉണ്ടായിരുന്നുവെന്നത് … എന്റെ ശക്തി എന്നും എന്റെ മക്കളാണ് സരിത അഭിമുഖത്തില്‍ പറഞ്ഞു.

മക്കളുടെ ഒരു കാര്യത്തിലും മുകേഷ് ശ്രദ്ധ കാണിച്ചിട്ടില്ല. ഒരു ചിലവുകളും എന്റെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ചെയ്തിരുന്നില്ല, മകന് അസുഖമാണെന്ന കാര്യം വിളിച്ചറിയച്ചപ്പോള്‍ താനെവിടെയാണെന്ന് കണ്ടെത്താനുള്ള അഭിനയമല്ലേ ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്റെ സിനിമ കരിയര്‍ അവാസനിപ്പിക്കേണ്ടി വന്നത് മുകേഷിന് വേണ്ടിയാണെന്നും അത് തന്റെ തെരഞ്ഞെടുപ്പായതിനാല്‍ തന്നെ അക്കാര്യത്തില്‍ സങ്കടമില്ലെന്നും സരിത പറയുന്നു. മുകേഷുമായുള്ള വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഗ്യാപ്പെടുത്ത് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുകേഷ് ഇടപെട്ട് അത് മുടക്കിയെന്നും സരിത പറയുന്നു. കമല്‍ തമിഴില്‍ ചെയ്യുന്ന സിനിമയായിരുന്നു അതെന്നും സരിത വെളിപ്പെടുത്തി.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ സന്തോഷത്തോടെ മുകേഷിനെ ക്ഷണിച്ചപ്പോള്‍ ‘തനിക്കല്ലേ അവാര്‍ഡ് ലഭിച്ചത് താന്‍ പോയാല്‍ മതി’യെന്നാണ് മുകേഷ് പറഞ്ഞതെന്നും സരിത പറയുന്നു.

ഏത് പുതിയ കാര്‍ ഇറങ്ങിയാലും അത് വാങ്ങി നല്‍കി താന്‍ മുകേഷിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു എന്നും പറയുന്ന അവര്‍ മുകേഷിന് വേണ്ടി തന്റെ ചെന്നൈയിലെ കോടിക്കണക്കിന് രൂപ വിലയുള്ള 12 സ്ഥലങ്ങളാണ് നഷ്ടപ്പെടുത്തേണ്ടി വന്നെന്നും അതൊക്കെ കൊടുത്തിട്ടാണ് മുകേഷിന് ഒരു ചെറിയ അപ്പാർട്മെന്റ്റ് ആഡ് ചെയ്യാൻ വാങ്ങുന്നത്. എല്ലാം മുകേഷിനെ സാറ്റിസ്‌ഫൈഡ് ആകുന്നതിനായിരുന്നു , ഒരു ഘട്ടത്തില്‍ മുകേഷിന്റെ അടക്കം ടാക്‌സ് താനാണ് അടച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി.

Story Highlights : Faced with brutal torture, Saritha’s interview went viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here