Advertisement

‘അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണ്’: നടി ഖുശ്ബു

August 28, 2024
Google News 1 minute Read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം.

എത്ര നേരത്തെ പറയുന്നു അത്രയും വേഗം മുറിവുകള്‍ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും നടി പറഞ്ഞു.അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണെന്ന് നടി ഖുശ്ബു. താരം എക്‌സില്‍ പങ്കുവെച്ച കുറുപ്പിലാണ് ഇക്കാര്യം പറയുന്നത്.

അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയവും നീ എന്തിനു ചെയ്തു, എന്തിനുവേണ്ടി ചെയ്തു, തുടങ്ങിയ ചോദ്യങ്ങളും അവളെ തകര്‍ത്തു കളയുന്നുവെന്നും ഖുശ്ബു പറഞ്ഞു. അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തവരാകാമെന്നും പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്ക് ആവശ്യമുണ്ടെന്നും അവരെ കേള്‍ക്കാനുള്ള മനസ്സ് കാണിക്കണമെന്നും നടി പറഞ്ഞു.

Story Highlights : Kushboo on Hema Commitie Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here