‘ആരോപണങ്ങൾ ഉയരുന്നത് CPIM എംഎൽഎ ആയത് കൊണ്ടുമാത്രം, പാർട്ടി പിന്തുണച്ചില്ല’; എം മുകേഷ് എംഎൽഎ
സിനിമ മേഖലയിലെ ആരോപണം, പാർട്ടി പിന്തുണച്ചില്ലെന്ന് എം മുകേഷ് എംഎൽഎ. സിപിഐഎം പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ ആരോപണങ്ങളിൽ പാർട്ടി പിന്തുണ ലഭിച്ചില്ല. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലെ വിമർശനങ്ങൾക്ക് പിന്നാലെയാണ് പരാതി നേതൃത്വത്തെ അറിയിച്ചത്. സിപിഐഎം എംഎൽഎ ആയത് കൊണ്ടുമാത്രമാണ് ആരോപണങ്ങൾ ഉയരുന്നതെന്ന് മുകേഷ് പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമ പരാതികളിൽ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു.
മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഇന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും ചെരുപ്പും എറിഞ്ഞു. റോഡിൽ സ്ഥാപിച്ചിരുന്ന എംഎൽഎ ഓഫീസിന്റെ ബോർഡ് നശിപ്പിച്ചു. യുഡിഎഫും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ചയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights : M Mukesh MLA on Hema Committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here