Advertisement

ലൈംഗിക ചൂഷണ പരാതി; ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു

August 28, 2024
Google News 2 minutes Read

ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം വി.എസ് ചന്ദ്രശേഖരൻ രാജിവച്ചു. നടിയുടെ ലൈംഗിക ചൂഷണ പരാതിയിലാണ് രാജി. രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറി. ലോയേഴ്സ് അസോസിയേഷൻ നേതാവിനെ നീക്കണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

ലൊക്കേഷൻ കാണിക്കാനെ വ്യാജേന ദുരുദ്ദേശത്തോടെ തന്നെ നിർമ്മാതാവിൻ്റെ മുറിയിൽ എത്തിച്ചെന്ന ഗുരുതര പരാതിയാണ് അഡ്വ വി എസ് ചന്ദ്രശേഖരനെതിരെ ഉള്ളത്. ഇതിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചേതേടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. മോൻസൻ മാവുങ്കൽ കേസ്, ഇ.പി. വധശ്രമക്കേസ്, എം.വി.ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് തുടങ്ങിയവയിൽ കെ സുധാകരന് വേണ്ടി കോടതയിൽ ഹാജരായത് ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ വി.എസ് ചന്ദ്രശേഖരനാണ്.

Read Also: കൊച്ചിയിലെ നടിയുടെ പരാതി: 7 കേസുകളെടുക്കും; പരാതി 4 താരങ്ങളുള്‍പ്പെടെ 7 പേര്‍ക്കെതിരെ

ചന്ദ്രശേഖരനെ ചുമതലയിലേക്ക് എത്തിച്ചതും കെ.സുധാകരനായിരുന്നു. ഇതിനിടെയായിരുന്നു വി.എസ്.ചന്ദ്രശേഖരനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് ഹൈക്കോടതി വനിതാ വിഭാഗം പാർട്ടി നേതൃത്വത്തിന് കത്തയച്ചത്. ഇതിന് പിന്നാലെയാണ് വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചത്.

Story Highlights : VS Chandrasekaran resigned as the State President of Lawyers Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here