Advertisement

‘മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു’: ഛത്രപതി ശിവജി പ്രതിമ തകർന്നു വീണതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

August 30, 2024
Google News 2 minutes Read

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് മാസം മുൻപ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്ന് വീണത്.

രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് കഴിഞ്ഞ ഇടയ്ക്ക് നിലം പൊത്തിയത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കരാറുകാരൻ ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെയാണ് പൊലീസ് കേസെടുത്തത്. നാവിക സേനയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.

Read Also: ‘നട്ടും ബോള്‍ട്ടും തുരുമ്പെടുത്തു’ ; കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി പ്രതിമ തകരാന്‍ കാരണം

പ്രതിമ നിർമിക്കാൻ ഉപയോഗിച്ച സ്റ്റീൽ തുരുമ്പെടുത്തിരുന്നുവെന്ന് വിശദീകരിച്ച് മന്ത്രി രവീന്ദ്ര ചവാൻ രം​ഗത്തെത്തിയിരുന്നു. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കിയത്. കഴിഞ്ഞ സെപ്തംബർ 8നാണ് പ്രതിമയുടെ നിർമാണം ആരംഭിച്ചത്. നിർമാണ ചുമതല ഇന്ത്യൻ നേവിയ്ക്കായിരുന്നു.

Story Highlights : PM Narendra Modi apologised for the collapse of Shivaji Maharaj statue in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here