എം.മുകേഷിന്റെ രാജി; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന്
എം. മുകേഷിന്റെ രാജ്യക്കാര്യമുൾപ്പെടെ ചർച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജ്യക്കാര്യം ചർച്ചയായില്ല. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറും എന്നാണ് സൂചന.
കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇത് സംസ്ഥാന സമിതിയിലും ആവർത്തിച്ചാൽ മുകേഷിന് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും.
Story Highlights : CPIM state committee meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here