Advertisement

‘ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, ആദ്യമായാണ് കേൾക്കുന്നത്’: ഒറ്റ ദിവസം കൊണ്ട് ഞങ്ങളെങ്ങനെ അന്യരായി?: മോഹൻലാൽ

August 31, 2024
Google News 1 minute Read

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. അമ്മ എന്നത് ഒരു കുടുംബം പോലെയാണ്. ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് അമ്മ. അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. അമ്മ ട്രെഡ് യൂണിയൻ അല്ല.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറ‌ഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.

ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ അമ്മ നടത്തിവരുന്നു. എല്ലാവരുമായി ആലോചിച്ചാണ് അമ്മയിൽ നിന്നും മാറിയത്. ഇത് ഒരു ഇൻഡസ്ടറി തകർന്നുപോകുന്ന കാര്യമാണ്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ടറിയാണ് മലയാളം സിനിമ.

കുറ്റം ചെയ്തുവെന്ന് പറയുന്നവർ ശിക്ഷിക്കപ്പെടും. അവർക്ക് പിറകിൽ പൊലീസ് ഉണ്ട്. പതിനായിര കണക്കിന് ആളുകൾ പണിയെടുക്കുന്ന സംഘടനയാണ് മലയാളം സിനിമ ഇൻഡസ്ടറി അതിനെ തകർക്കരുത്. കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടും. ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല എനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

അതേസമയം ഇടവേളകളില്ലത്ത ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യം ഇനിയും ഉണ്ടാകുമെന്ന് കെ സി എൽ വേദിയിൽ നടൻ മോഹൻലാൽ. ക്രിക്കറ്റ് കളിപോലെതന്നെ വാശിയേറിയതായിരുന്നു കേരള ക്രിക്കറ്റ് ലീഗ് കളിക്കാരുടെ ലേലം.170 കളിക്കാരായിരുന്നു ലേലത്തിൽ തെരെഞ്ഞെടുത്തത്.

ജൂനിയർ ആയ കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തി എല്ലാവര്ക്കും അവസരം നൽകും. പാടത്തും പറമ്പിലും ഓല മടലുമായി ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്. ഇതൊക്കെ കേട്ടാൽ ക്രിക്കറ്റ് കളിയിലെ തുടക്കക്കാർക്ക് ഇന്ന് അത്ഭുതമായിരിക്കും.

ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാൻ എത്തുന്നത്. ഇന്ന് ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്നത്. മിന്നുമണി, ആശാ ശോഭന, സജിന സജീവൻ തുടങ്ങിയ വനിതാ താരങ്ങളായ മിടുക്കികളാണ് ഇന്ത്യക്കായി കളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന് എല്ലാ ആശംസകളും. അപ്പൊ എങ്ങനാ നമ്മൾ ഒരുമിച്ച് കളിക്കാൻ ഇറങ്ങുകയല്ലേ എന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Mohanlal on Hema Commitie Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here