ബംഗാളിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ സംരക്ഷിച്ച ടിഎംസി പഞ്ചായത്ത് മെമ്പറിന്റെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
ബംഗാളിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പറിന്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് നടപടി. ഇതേതുടർന്ന് ടിഎംസി പഞ്ചായത്ത് മെമ്പറിന്റെ വീടിനു മുന്നിൽ പ്രതിഷേധം നടന്ന പശ്ചാത്തലത്തിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പിതാവിന്റെ കടയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. പീഡനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് നാട്ടുകാർ അടിച്ചു തകർത്തു. നോർത്ത് 24 പർഗാനയിലാണ് സംഭവം.
Story Highlights : TMC panchayat member’s husband in police custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here