Advertisement

ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ട്വന്റിഫോർ; പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ഇന്ന്

September 1, 2024
Google News 1 minute Read

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ട്വന്റിഫോർ. എന്റെ കുടുംബം വയനാടിന് ഒപ്പം പദ്ധതിയുടെ ഭാഗമായി വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ ഇന്ന് പ്രേക്ഷകരുടെ ജില്ലാ സമ്മേളനം നടക്കും. രാവിലെ ഒന്പത് മണിക്ക് ആരംഭിക്കുന്ന സ്നേഹ സംഗമം വൈകീട്ട് നാലുവരെ നീണ്ട് നിൽക്കും

24 പ്രക്ഷകരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 24 കണക്ടുമായി സഹകരിച്ചാണ് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാൻ എന്റെ കുടുംബം വയനാടിനൊപ്പം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ നടക്കുന്ന പരിപാടിയിൽ ദുരന്തബാധിതർ, രക്ഷാപ്രവർത്തകർ, പൊതു പ്രവർത്തകർ, ഉദ്യോഗസ്ഥർ, ഫ്ലവേഴ്സ് കുടുംബാംഗങ്ങൾ, കലാകാരൻമാർ, ട്വന്റിഫോർ അവതാരകർ എന്നിവർ ഒരു വേദിയിൽ ഒത്തുചേരും.

രാവിലെ 7 മണിക്ക് ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ സ്പെഷ്യൽ മോണിംഗ് ഷോ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിക മേഖലകളിൽ നിന്നായിരിക്കും.

Story Highlights : Twentyfour prekshakarude jilla sammelanam Wayanad today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here