Advertisement

ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നത്: രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

September 4, 2024
Google News 2 minutes Read

ലൈം​ഗിക പീഡന കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. 2009ലെ സംഭവം ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. തുടർന്ന് പ്രോസിക്യൂഷന്റെ നിലപാട് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ പരാതി പരാതി. ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി.

Read Also: അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയെ രണ്ട് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്. എറണാകുളം നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആർ.

Story Highlights : High Court disposed of Ranjith’s anticipatory bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here