Advertisement

‘അബിനെ തല്ലിച്ചതയ്ക്കുന്നത് കണ്ട് ഞെട്ടിപ്പോയി, ഈ പൊലീസുകാര്‍ മയക്കുമരുന്നിന് അടിമകളാണോ? രക്തം പരിശോധിക്കണം’; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

7 days ago
Google News 3 minutes Read
congress leaders against police beaten up abin varkey youth congress protest

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. അടിയേറ്റ് വീണ അബിന്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും നിര്‍ദാക്ഷിണ്യം തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് എത്രത്തോളം അധപതിച്ചെന്ന് ഓര്‍ത്ത് മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ലജ്ജകൊണ്ട് തലകുനിയുന്നു. നരനായാട്ട് നടത്തുന്ന പൊലീസുകാര്‍ കരുതിയിരുന്നോളൂ. ഓരോ അടിക്കും കണക്ക് പറയിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ( congress leaders against police beaten up abin varkey youth congress protest)

അടിയേറ്റ് വീണവരെ പിന്നെയും നിര്‍ദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പോലീസുകാര്‍ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. കാരണം സാധാരണ മനുഷ്യര്‍ ചെയ്യാന്‍ മടിക്കുന്ന അത്ര ഭീകരമായ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഈ നരനായാട്ടിന് നേതൃത്വം നല്‍കുകയും ഇത്ര ഭീകരമായ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്‌പെന്‍ഡ് ചെയ്യണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also: മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, അബിൻ വർക്കിയുടെ തലപൊട്ടി

പ്രതിഷേധങ്ങളെ പാര്‍ട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ശരിയായ അന്വേഷണങ്ങളെ പോലും മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും അതാണ് സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Story Highlights : congress leaders against police beaten up abin varkey youth congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here