Advertisement

‘ആന്ധ്ര, തെലങ്കാന പ്രളയക്കെടുതിയിൽ ദുഃഖിതനാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ നൽകും’: അല്ലു അർജുൻ

September 6, 2024
Google News 2 minutes Read

തെലുങ്ക് സംസ്ഥാനങ്ങളെ ബാധിച്ച കനത്ത മഴയിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ നൽകി അല്ലു അർജുൻ.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന താരമാണ് അല്ലു അർജുൻ.തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിൽ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയിൽ ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാൻ ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ വിനീതമായ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാർത്ഥിക്കുന്നു.’- അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു.

Story Highlights : Allu Arjun one crore to Telangana and Andhra pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here