Advertisement

നിവിൻ ചങ്ക്, ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ; പരാതിക്കെതിരെ തെളിവായി ചിത്രം പുറത്ത് വിട്ട് നടൻ ഭഗത് മാനുവൽ

September 6, 2024
Google News 2 minutes Read

നടൻ നിവിൻ പോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ, യുവതി പരാമർശിച്ച ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും നടനുമായ ഭഗത് മാനുവൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രങ്ങൾ ഭഗത് പങ്കുവച്ചത്.

സിനിമയുടെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അതേദിവസം താമസിച്ചിരുന്നതിന്റെ ബില്ലും പുറത്തുവന്നു. ഡിസംബർ 14ന് രാവിലെ 8:00 മുതൽ 15ന് ‘പുലര്‍ച്ചെ 3 വരെ വിനീദേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു, ചിത്രങ്ങൾ തെളിവായുണ്ടെന്നും നടൻ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചു.

വിനീതിനും നിവിൻ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് ഭഗത് മാനുവൽ അന്ന് പകർത്തിയ ചിത്രത്തിന്റെ ഡിസ്ക്രിപ്ഷൻ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ഫോട്ടോയുടെ വിവരങ്ങളിൽ ഡിസംബർ 14നാണ് ഇത് പകർത്തിയത് എന്ന് കാണാം. ‘ഡിസംബർ 14ന് രാവിലെ എട്ടു മുതൽ 15ന് പുലർച്ചെ മൂന്നുവരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങൾ തെളിവായി ഉണ്ട്’ എന്ന് ഭഗത് നൽകിയ ക്യാപ്ഷൻ.

നടൻ വിദേശത്തു വച്ച് പീഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ദിവസങ്ങളിൽ, നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകന്മാരായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നുവെന്ന് സംവിധായൻ വിനീത് ശ്രീനിവാസനും ഇന്നലെ പറഞ്ഞിരുന്നു. 2023 ഡിസംബർ 14ന് സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്ന നിവിൻ പോളി പിറ്റേദിവസം, അതായത് ഡിസംബർ 15ന്, പുലർച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഭഗത് മാനുവൽ ചിത്രങ്ങൾ പുറത്ത് വിട്ടത്.

Story Highlights : Bhagath Manuel photo proof in support of Nivin Pauly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here