Advertisement

കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ മരിച്ചു

September 6, 2024
Google News 2 minutes Read
kennya

സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.

വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read Also: പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം; വിശദീകരണവുമായി സി ഐ വിനോദ്

അതേസമയം, കെനിയൻ ബോർഡിംഗ് സ്‌കൂളുകളിൽ ഇതിന് മുൻപും തീപിടുത്തം ഉണ്ടായിട്ടുണ്ട്. 2017ൽ തലസ്ഥാനമായ നെയ്‌റോബിയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 10 ഹൈസ്‌കൂൾ വിദ്യാർഥികൾ മരിച്ചിരുന്നു.

Story Highlights : Fire at boarding school in Kenya; 17 students died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here