സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി; വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്

നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. ഹൈദരാബാദ് വിമാനത്താവള പൊലിസാണ് കേസ് എടുത്തത്. മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
ഹൈദരാബാദ് വിമാനത്തവാളത്തിൽ വെച്ച് വിനായകനെ കയ്യേറ്റം ചെയ്‌തിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്‌തത്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിനെ തുടർന്നുള്ള സംഭവത്തിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. വിനായകനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read Also: ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’; പി വി അൻവർ
ഇന്ന് വൈകിട്ടാണ് ഗോവയിലേക്ക് പോകുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ നടനെത്തിയത്. വിമാനത്താവളത്തിലെ വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ടാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്. ഇവരോടും വിനായകൻ കയർത്ത് സംസാരിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു. ഇതിന് ശേഷമാണ് സിഐഎസ്എഫ് പൊലീസിനെ വിളിച്ചുവരുത്തിയത്.
Story Highlights : Hyderabad police registered case against actor Vinayakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here