‘എളിയ കോടീശ്വരന്‍’, വീണ്ടും ഹൃദയം കീഴടക്കി എംഎ യൂസഫലി; വീഡിയോ ശ്രദ്ധേയമാകുന്നു
എളിമ കൊണ്ട് വീണ്ടും ഹൃദയം കീഴടക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. റാസ ചന്ദ്രശേഖരന്‍ പുതുരുത്തി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. യൂസഫലിക്ക് ഒപ്പം വീഡിയോ എടുക്കാന്‍ തിരക്കിട്ട് ഓടുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് ശ്രദ്ധിച്ച യൂസഫലി പെണ്‍കുട്ടിയെ ഫോട്ടോ എടുക്കാന്‍ ക്ഷണിക്കുകയും അവരോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു.
വാക്കുകളേക്കാള്‍ പ്രവര്‍ത്തികൊണ്ട് സംസാരിക്കുന്ന ഈ ‘എളിയ കോടീശ്വരനെ’ കണ്ടതില്‍ സന്തോഷമുണ്ടെന്നും അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെയെന്നും പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മനുഷ്യത്വം എന്നത് അനുഗ്രഹവും അന്തസുമാണെന്നും യൂസഫലി തങ്ങളുടെ അനുഗ്രഹമാണെന്നും ഇവര്‍ വ്യക്തമാക്കി.
Read Also: ഫോബ്‌സ് സമ്പന്ന പട്ടിക; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, പട്ടികയിൽ 169 ഇന്ത്യക്കാർ
നേരത്തേ, തന്റെ ആരാധകന് റാഡോ വാച്ച് നല്‍കിയ യൂസഫലിയുടെ വാര്‍ത്ത വൈറലായിരുന്നു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് അദ്ദേഹം സമ്മാനിച്ചത്.
Story Highlights : MA Yusuff Ali Stops For Selfie With Fan In Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here