Advertisement

പാലക്കാട് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്തു; രണ്ട് പേർ പിടിയിൽ

September 8, 2024
Google News 2 minutes Read
aanakomb

പാലക്കാട് പട്ടാമ്പിയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വില്പന നടത്തുന്ന സംഘമാണെന്ന് പ്രാഥമിക നിഗമനം. ഇവരിൽ നിന്ന് ആറ് ആനക്കൊമ്പുകൾ പിടികൂടി. പട്ടാമ്പി വടക്കുംമുറി സ്വദേശി കൊള്ളിത്തൊടി രത്‌നകുമാർ, പട്ടാമ്പി മഞ്ഞളുങ്ങൽ സ്വദേശി ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്‌ലൈയിങ്ങ് സ്‌ക്വാഡ് സംഘം പിടികൂടിയത്.പട്ടാമ്പിയിലെ ബാറിൽ നിന്ന് ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

Read Also: നാല് വർഷം മുൻപ് ഭർത്താവിന്റെ മരണം, സങ്കടത്തെ നിശ്ചയദാർഢ്യമാക്കി ഉഷാ റാണി ഇന്ത്യൻ സൈന്യത്തിൽ

നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നാണ് സംശയം. എന്നാൽ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്ത് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെപി ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.

Story Highlights : Forest department caught two persons with elephant tusks in Palakkad Pattambi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here