നാല് വർഷം മുൻപ് ഭർത്താവിന്റെ മരണം, സങ്കടത്തെ നിശ്ചയദാർഢ്യമാക്കി ഉഷാ റാണി ഇന്ത്യൻ സൈന്യത്തിൽ
നാല് വർഷം മുൻപ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടപ്പോൾ ഇനി എന്ത് ചെയ്യുമെന്ന് പകച്ചുനിന്ന ഉഷാറാണി. നിരാശയ്ക്ക് കീഴടങ്ങുന്നതിനുപകരം, അവൾ തൻ്റെ സങ്കടത്തെ നിശ്ചയദാർഢ്യമാക്കി മാറ്റി, ഭർത്താവിൻ്റെ പാത പിന്തുടരാൻ തീരുമാനിച്ചു. ഇന്നവൾ ഇന്ത്യൻ സേനയുടെ ഭാഗമാണ്.
ഇന്ത്യൻ ആർമിയിലേക്ക് കമ്മീഷൻ ചെയ്ത 258 കേഡറ്റുകളിലെ 39 സ്ത്രീകളിൽ ഉഷയും ഉണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ ഉഷാ റാണിക്ക് ഇത് പോരാട്ടത്തിന്റെ ഇരട്ട മുത്തമാണ്.
2020 ഡിസംബർ 25 ന് ഒരു ട്രെയിൻ അപകടത്തിൽ ഉഷാ റാണിക്ക് ഭർത്താവ് ആർമി എജ്യുക്കേഷണൽ കോർപ്സിലെ ക്യാപ്റ്റൻ ജഗ്താർ സിങ്ങിനെ നഷ്ടപ്പെട്ടപ്പെടുന്നത്. പിന്നീട് ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ പൂർത്തിയാക്കിയ ഉഷ ആർമി പബ്ലിക് സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി.അവിടെ ജോലിചെയ്യുമ്പോഴാണ് ഭർത്താവിന്റെ പാത പിന്തുടരണമെന്ന ആഗ്രഹം പിടികൂടുന്നത്. അങ്ങനെ സൈന്യത്തിൽചേരാൻ സർവീസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) പരീക്ഷയ്ക്ക് തയ്യാറെടുപ്പുതുടങ്ങി. കഴിഞ്ഞവർഷം വിവാഹവാർഷികദിനത്തിൽത്തന്നെ ഒ.ടി.എ.യിൽ പ്രവേശനം ലഭിച്ചതും യാദൃച്ഛികതയായി.
മൂന്ന് വയസുമാത്രം പ്രായമായ ഇരട്ടക്കുട്ടികളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് നേരെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലേക്കായിരുന്നു അവരുടെ യാത്ര. ഏകദേശം ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ഇന്നലെയായിരുന്നു കെഡറ്റ് ഉഷാറാണിയുടെ പാസിങ് ഔട്ട് പരേഡ്. ഇന്ത്യൻ സേന കുപ്പായമിട്ട തങ്ങളുടെ അമ്മയെ കാണാൻ എത്തിയ മക്കൾ ശെരിക്കും ഭാഗ്യവാന്മാരാണ്. സങ്കടത്തെ നിശ്ചയദാർഢ്യമാക്കിമാറ്റിയ ഈ അമ്മയെ കിട്ടിയതിൽ.
Story Highlights : Grief turned into determination Usha Rani joins Indian Army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here