Advertisement

‘പമ്പിങ് പുനരാരംഭിച്ചു; തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചു’; മേയർ ആര്യ രാജേന്ദ്രൻ

September 8, 2024
Google News 2 minutes Read

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ. പമ്പിങ് പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ഉടൻ വെള്ളമെത്തും. പൂർണ്ണ തോതിൽ നഗരപ്രദേശങ്ങളിൽ വെള്ളം എത്താൻ രണ്ടുമണിക്കൂർ സമയമെടുക്കും.വാട്ടർ അതോറിറ്റി പ്രതീക്ഷിച്ച സമയത്ത് പണിപൂർത്തിയാക്കാനായില്ല. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്ന് മേയർ പറഞ്ഞു.

മാധ്യമ പ്രവർത്തകർ കാര്യക്ഷമമായി ഇടപെടൽ നടത്തിയത് പ്രശ്നം നേരിടുന്ന സ്ഥലങ്ങൾ സർക്കാരിന്റെയും നഗരസഭയുടെയും മുന്നിൽ അറിയിക്കാനായെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു. ജലവിതരണത്തിനായി 40 വാഹനങ്ങൾ നഗരത്തിൽ വിവിധ ഇടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. 50 വാഹനങ്ങളിൽ പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ ജല വിതരണം നടത്തും. അവസാന വീട്ടിലും വെള്ളം എത്തും വരെ ടാങ്കറിലും വെള്ളം നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ‍ പറഞ്ഞു. പമ്പിങ് ആരംഭിച്ചെങ്കിലും ഈ സംവിധാനം തുടരുമെന്ന് മേയർ വ്യക്തമാക്കി.

നഗരസഭയുടെ അനുവാദത്തോടുകൂടി മാത്രമേ ഇനി വാട്ടർ അതോറിറ്റി വലിയ പ്രവർത്തികൾ നടത്താവൂ എന്ന് നിർ​ദേശം നൽകിയതായി മേയർ പറ‍ഞ്ഞു. ഇതിൽ ഔദ്യോഗിക തീരുമാനം ഉണ്ടായതായി മേയർ അറിയിച്ചു. വിഷയം ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. 48 മണിക്കൂറിൽ പണി പൂർത്തീകരിക്കാൻ ആയില്ല എന്ന് മാത്രമല്ല അതിനെന്ത് സംവിധാനങ്ങൾ ഒരുക്കിയെന്നത് പ്രധാനമാണെന്നും ആര്യ പറഞ്ഞു.

Read Also: ‘സർക്കാരിൻ്റേത് കുറ്റകരമായ അനാസ്ഥ: ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച’; വിമർശിച്ച് വി ഡി സതീശൻ

കുറച്ചുകൂടി മെച്ചപ്പെട്ട നിലയിൽ ക്രമീകരണം നടത്താമായിരുന്നുവെന്ന് മേയർ പറഞ്ഞു. ഏതെങ്കിലും ഒരുതലത്തിൽ തീരുമാനമെടുക്കുന്നതിനു പകരം എല്ലാവരും കൂടിയിരുന്ന് ആലോചിക്കാമായിരുന്നു. വാട്ടർ അതോറിറ്റി തുടർന്നുള്ള പ്രവർത്തികൾ നഗരസഭയിൽ അറിയിച്ചേ ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. നാല് ദിവസമായി തിരുവനന്തപുരം ന​ഗരത്തെ വലച്ച കുടിവെള്ള പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

സർക്കാരിനെതിരെയും ന​ഗരസഭക്കെതിരെയും രൂക്ഷ വിമർശനമാണ് വിഷയത്തിൽ ഉയർന്നത്. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്. അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന ഓണ പരീക്ഷകളും മാറ്റിവെച്ചു. നഗരസഭ പരിധിയിലെ സ്കൂളുകളിലെ പരീക്ഷയാണ് മാറ്റിയത്.

Story Highlights : Mayor Arya Rajendran says water crisis in Thiruvananthapuram have been completely resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here