അടിമുടി എഐ; നിയന്ത്രണം എ18 പ്രോ; ഐഫോൺ 16 പ്രോയിൽ ആപ്പിളിന്റെ സ്വന്തം പ്രൊസസർ
ഐഫോൺ 16 സിരീസ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ആപ്പിൾ. നാല് കളറുകളിലായി എത്തുന്ന ആപ്പിൾ ഫോണുകൾ മറ്റ് സിരീസുകളേക്കാൾ ഏറെ വ്യത്യസ്തമായാണ് വിപണിയിലെത്തുക. ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും വലുപ്പമുള്ള ഫോണാണ് ആപ്പിൾ 16 പ്രോ. 6.9 ഇഞ്ചാണ് സ്‌ക്രീൻ വരുന്നത്. സ്‌ക്രീനിൽ മാത്രമല്ല ഫീച്ചറുകളിലും ഐഫോൺ 16 പ്രോ വ്യത്യസ്തത പുലർത്തുന്നുണ്ട്.
ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ഇതിൽ ന്യൂറൽ എഞ്ചിനും 6 കോർ ഗ്രാഫിക്‌സ് പ്രൊസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്മാർട്ട് ഫോണുകളേക്കാൾ കരുത്തേറിയ സിപിയു ആണ് ഐഫോൺ 16പ്രോയിൽ കാണാൻ കഴിയുക. അടിമുടി എഐയിലാണ് ഐഫോൺ 16പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
ഐഫോൺ 16 പ്രോ മാക്‌സിന് എക്കാലത്തെയും മികച്ച ഐഫോൺ ബാറ്ററി ലൈഫ് ഉണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ 16 പ്രോയ്ക്ക് 48 എംപി “ഫ്യൂഷൻ ക്യാമറ”, ഒരു പുതിയ 48 എംപി അൾട്രാവൈഡ് ക്യാമറ, 12 എംപി 5x ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. ആപ്പിൾ ഇന്റലിജൻസ് എഎഎ ഗെയിമിങ് എന്നിവയുടെ ഏറ്റവും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന രീതിയിൽ ഒപ്ടിമൈസ് ചെയ്തിട്ടുണ്ട്. ഐഫോൺ 16 ലൈനപ്പിൽ പുതിയ ക്യാമറ കൺട്രോൾ ബട്ടണും നൽകിയിട്ടുണ്ട്.
ഈ വർഷാവസാനം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൻ്റെ ഭാഗമായി, ബട്ടണിന് രണ്ട്-സ്റ്റേജ് ഷട്ടർ ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു. ഐഫോൺ 16 പ്രോ വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും. കൂടാതെ സെപ്റ്റംബർ 20 മുതൽ വിൽപ്പനയ്‌ക്ക് എത്തും. ഐഫോൺ 16 പ്രോ തുടക്ക വേരിയന്റിന് നൽകണം 1,19,900 രൂപ. പ്രോ മക്‌സ് വേണമെങ്കിൽ 1,44,900 രൂപ തുടക്ക വേരിയന്റിന് കൊടുക്കണം.
Story Highlights : Apple iPhone 16 Pro and iPhone 16 Pro Max launched with A18 Pro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here