Advertisement

‘എല്ലാം മാറികൊണ്ടിരിക്കുമ്പോഴും മാറാതെ കൂടെ നിൽക്കുന്ന എന്റെ ഗാഥ ജാം, മഞ്ജു’; ആശംസയുമായി ഗീതു മോഹൻദാസ്

September 10, 2024
Google News 1 minute Read

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മഞ്ജുവാര്യർക്ക് ആശംസകളുമായി നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗാഥാ ജാം എന്നാണ് ​ഗീതു മഞ്ജു വാര്യരെ വിശേഷിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന് ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കിട്ടിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ ആശംസകളിങ്ങനെ:

“എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, നിങ്ങളുടെ സാന്നിദ്ധ്യം എൻ്റെ ജീവിതത്തിൽ ഒരു സുസ്ഥിരമായ വെളിച്ചമായി നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് നിങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. നിങ്ങളുടെ അനുകമ്പയും ധൈര്യവും അപൂർണതയിലെ സൗന്ദര്യവും കരുണയുടെ ശക്തിയും ലളിതമായ നിമിഷങ്ങളുടെ മാന്ത്രികതയും എന്നെ ഓർമ്മിപ്പിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു മഞ്ജു …. എൻ്റെ ഗാഥ ജാമിനു ജന്മദിനാശംസകൾ.”

1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ ‘സല്ലാപ’ത്തിലൂടെ നായികയായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യർ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ​ തിരിച്ചുവരവ് നടത്തി. അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവിനു ശേഷം രജനീകാന്തിന്റെ വേട്ടയ്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മഞ്ജു വാര്യർ.

Story Highlights : Geethu Mohandas Birthday Wish Manju Warrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here