‘ADGPയുടെ തൊപ്പിയും ഉടൻ തെറിക്കും, അജിത് കുമാറിനെ നിലനിർത്തില്ല’: പി വി അൻവർ 24നോട്
മലപ്പുറം എസ് പിയുടെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി വി അൻവർ എംഎൽഎ. ADGPയുടെ തൊപ്പിയും ഉടൻ തെറിക്കും, അജിത് കുമാറിനെ ഇനിയും നിലനിർത്തില്ലെന്നും പി വി അൻവർ 24നോട് പറഞ്ഞു. ആരുടേയും താത്പര്യപ്രകാരമല്ല അജിത് കുമാർ സംരക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് തെളിവുക്കൾ ബോധ്യപ്പെടും ശേഷം നടപടി സ്വീകരിക്കും.
അന്വേഷണ സംഘത്തിന് നൽകിയത് സൂചന തെളിവുകളാണ്. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്. അവർ കൃത്യമായി തെളിവുകൾ ശേഖരിച്ച് നടപടിയെടുക്കും. പി ശശിക്കെതിരെ പരാതി നൽകും. തെളിവുകൾ ശേഖരിക്കുകയാണെന്നും പി വി അൻവർ 24നോട് പറഞ്ഞു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കൈമാറും. ആർഎസ്എസ് കൂടികാഴ്ചയുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ തെളിവുകൾ പുറത്ത് വിടും. പി ശശിക്കെതിരെ പരാതി നൽകും. തെളിവുകൾ ശേഖരിക്കുകയാണെന്നും പി വി അൻവർ 24നോട് പറഞ്ഞു.
മലപ്പുറം S P എസ് ശശിധരനെ മാറ്റി. ഉത്തരവ് ഉടൻ ഇറങ്ങും.പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്.
Story Highlights : P V Anvar Against ADGP and P Sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here