Advertisement

സുഭദ്രയുടെ കൊലപാതകം: കൊന്നയുടൻ തന്നെ കുഴിച്ചു മൂടി; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

September 12, 2024
Google News 2 minutes Read

ആലപ്പുഴ കലവൂർ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടൻ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയിൽ. വൈകിട്ട് മേസ്തിരി അജയനെ വീട്ടിൽ വിളിച്ചു വരുത്തി കുഴിയെടുപ്പിച്ചിരുന്നു. കുഴിയെടുക്കുന്ന സമയത്ത് മാത്യുവും ശർമിളയും അമിതമായി മദ്യപിച്ച് ലക്ക് കെട്ടു നോക്കി നിൽക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി.

ഓ​ഗസ്റ്റ്7 നു എടുത്തകുഴി അടുത്ത ദിവസം മൂടപ്പെട്ട നിലയിലാണ് കണ്ടതെന്ന് അജയൻ പോലീസിനോട് സമ്മതിച്ചു. കുഴി മൂടിയതിന്റെ മുകളിലിട്ടാണ് ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കുള്ള കോൺക്രീറ്റ് കൂട്ടിയതെന്ന് അജയൻ പറയുന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികൾ മേസ്തിരി അജയനെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. അജയന്റെ മൊഴി പൂർണ്ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Read Also: ആലപ്പുഴ സുഭദ്ര കൊലപാതകം; ‘കുഴിയെടുപ്പിച്ചത് ചപ്പുചവറുകൾ മൂടാൻ എന്ന് പറഞ്ഞ്’; സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി

മാലിന്യം ഉപേക്ഷിക്കാനാണ് കുഴിയെടുത്തതെന്നാണ് അജയൻ പോലീസിനുമൊഴി നൽകിയിരുന്നത്. ചപ്പുചവറുകൾ മൂടാൻ കുഴിയെടുക്കണം എന്നാണ് മാത്യുസും ശർമ്മളയും ആവശ്യപ്പെട്ടതെന്നും ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും മേസ്തിരി പോലീസിനു മൊഴി നൽകിയിരുന്നത്. തലേന്നെടുത്ത കുഴി പിറ്റേന്നു മൂടിയിട്ടും അജയൻ എന്തുകൊണ്ട് സംശയം തോന്നോയില്ല എന്നത് പൊലീസ് സംശയിക്കുന്നു. അജയനെ വിശദമായി ചോദ്യം ചെയ്യും. നെഞ്ചുവേദന അനുഭവപ്പെട്ട അജയൻ നിലവിൽ ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയുകയാണ്.

കൊലപാതകം നടത്തി എന്ന സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മാത്യുസും ശർമിളയും മുങ്ങിയത്. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Story Highlights : Alappuzha Kalavoor Subhadra’s murder with precise planning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here