Advertisement

‘മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികൾ കണ്ണിലെ കരടായി, അൻവറിനും ജലീലിനും സിപിഐഎമ്മില്‍ തുടരാനാവില്ല’; ചെറിയാൻ ഫിലിപ്പ്

September 12, 2024
Google News 2 minutes Read

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അധിക നാൾ സി.പി.ഐ.എം പാളയത്തിൽ തുടരാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്

അൻവറിനും ജലീലിനും സിപിഎം-ൽ
തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്
പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ല
മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നത്.

Story Highlights : Cherian Philip Against P V Anvar K T Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here