സർക്കാർ വാക്ക് പാലിച്ചില്ല; ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല; KSRTC ജീവനക്കാർ പ്രതിഷേധത്തിലേക്ക്
കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകുമെന്ന വാക്ക് സർക്കാർ പാലിച്ചില്ല. കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പത്താം തിയതിക്ക് മുമ്പ് ഒറ്റത്തവണ ആയി ശമ്പളം നൽകും എന്ന് നേരത്തെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ല.
ഓണം ആനുകൂല്യങ്ങൾ എങ്ങും എത്താത്ത അവസ്ഥയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് അജയകുമാർ പറഞ്ഞു. എല്ലാ മാസം അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഒന്നാം തിയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രിയും പറഞ്ഞു. ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യം സർക്കാർ ഉണ്ടാക്കിയാൽ അതിനെ കുറിച്ചും ചിന്തിക്കുമെന്ന് അജയകുമാർ വ്യക്തമാക്കി.
Read Also: KSRTCക്ക് 74.20 കോടി രൂപ കൂടി; സർക്കാർ ഈ വര്‍ഷം ഇതുവരെ 865 കോടി രൂപ നൽകി
ബിഎംഎസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ശമ്പളം വൈകുന്ന സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് പ്രതിഷേധിക്കാനാണ് കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും. ഇതിനായി കേരള ബാങ്കുമായി ചർച്ചകൾ നടക്കുകയാണെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണത്തിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തിരുന്നു.
Story Highlights : Salary and Onam benefits not yet get for KSRTC employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here