Advertisement

‘കർഷകരോടും കായികതാരങ്ങളോടും BJP സർക്കാർ കാണിച്ചത് അന്യായം; പോരാട്ടം ആരംഭിച്ചു’; വിനേഷ് ഫോഗട്ട്

September 12, 2024
Google News 2 minutes Read

കർഷകരോടും കായികതാരങ്ങളോടും ബിജെപി സർക്കാർ കാണിച്ചത് അന്യായമാണെന്ന് വിനേഷ് ഫോ​ഗട്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തന്റെ പോരാട്ടം ആരംഭിച്ചെന്ന് വിനേഷ് ഫോ​ഗട്ട് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് വിനേഷ് ഫോ​ഗട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹരിയാന നിയമസഭയിൽ ജനങ്ങളുടെ ശബ്ദമാകാനാണ് തങ്ങൾ പ്രയത്നിക്കുന്നതെന്ന് വിനേ​ഷ് ഫോ​ഗട്ട് ട്വന്റിഫോറിനോട് പ്രതികരിച്ചു. കർഷകരുടെപ്രശ്നം തങ്ങൾ പരിഹരിക്കും. നീതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ തങ്ങൾ നടപ്പിലാക്കും. രാജ്യത്തെ അന്നദാതാക്കളാണ് കർഷകർ. അതുകൊണ്ട് കർഷകരെ ബഹുമാനിക്കണമെന്ന് വിനേഷ് ഫോ​ഗട്ട് പറഞ്ഞു.

Read Also: ‘പിടി ഉഷ വന്നത് ഫോട്ടോ ഷോ കാണിക്കാൻ, ഒരു സഹായവും ലഭിച്ചില്ല’; ആരോപണവുമായി വിനേഷ് ഫോഗട്ട്

ഒളിമ്പിക്സ് മായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്റെ മനസ്സ് വേദനിപ്പിക്കുമെന്ന് വിനേഷ് ഫോ​ഗട്ട് പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ഗുസ്തി താരം ബജ്‌റംഗ് പുനിയയെ കിസാൻ കോൺഗ്രസ് വർക്കിംഗ് ചെയർമാനായും തെരഞ്ഞെടുത്തു.

കഴിഞ്ഞദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ വിനേഷ് ഫോഗട്ട് രം​ഗത്തെത്തിയിരുന്നു. പാരിസ് ഒളിമ്പിക്‌സിനിടെ ആശുപത്രിയിലായ തന്നെ കാണാൻ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തത്. തനിക്ക് യാതൊരുവിധ സഹായവും ഇവർ നൽകിയിരുന്നില്ലെന്നും സംഭവം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിച്ചതെന്ന് വിനേഷ് ഫോ​ഗട്ട് വിമർശിച്ചു.

Story Highlights : Vinesh Phogat says BJP government has shown injustice to farmers and sportsmen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here