Advertisement

കരിപ്പൂരില്‍ ഇപ്പോഴും കടത്ത് സ്വര്‍ണം പിടികൂടുന്നത് സുജിത്ത് ദാസ് നിയോഗിച്ച സംഘം;സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ ട്വന്റിഫോറിലൂടെ

September 13, 2024
Google News 3 minutes Read
A team appointed by Sujith Das is still catching smuggled gold in Karipur

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍. പഴയ ഡാന്‍സാഫ് തുടരുന്ന കാലം പൊലീസിന് സ്വര്‍ണം അടിച്ചുമാറ്റാന്‍ കഴിയുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി ട്വന്റിഫോറിനോട് പറഞ്ഞു. (A team appointed by Sujith Das is still catching smuggled gold in Karipur)

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന സ്വര്‍ണം മുന്‍ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ അടിച്ചുമാറ്റുന്നു എന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. സുജിത് ദാസ് മലപ്പുറത്ത് നിന്ന് ട്രാന്‍സ്ഫറായി പോയശേഷവും ഡാന്‍സാഫിന്റെ സഹായത്തോടെ ഇത് നിയന്ത്രിച്ചെന്നുമാണ് ആരോപണം. ഇത് ശരിവെക്കുകയാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി. ഡിവൈഎസ്പിമാര്‍ ഉള്‍പ്പടെ ഉള്ളവരെ മാറ്റിയാലും സുജിത് ദാസ് നിയോഗിച്ച ഡാന്‍സാഫ് ടീം തുടരുവോളം സ്വര്‍ണം അടിച്ചു മാറ്റാന്‍ സാധ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

Read Also: സുഭദ്ര കേസ്; കൊലപാതകത്തിന് സഹായിച്ച മൂന്നാം പ്രതിയും അറസ്റ്റിൽ

സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ 150 കിലോയോളം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടിയത്. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കരിപ്പൂരിലെ സ്വര്‍ണക്കടത്തും അന്വേഷിക്കുന്നുണ്ട്.

Story Highlights : A team appointed by Sujith Das is still catching smuggled gold in Karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here