സുഭദ്ര കേസ്; കൊലപാതകത്തിന് സഹായിച്ച മൂന്നാം പ്രതിയും അറസ്റ്റിൽ
സുഭദ്ര കൊലപാതക കേസിൽ ഒരാൾക്ക് കൂടി പങ്ക്. കേസിൽ അറസ്റ്റിലായ നിധിൻ മാത്യുസിന്റെ സുഹൃത്തും ബന്ധുവുമായ റെയ്നോൾഡിന് പങ്കുണ്ടെന്ന് പൊലീസ്. ഇയാൾക്ക് കൊലപാതകം നടത്താൻ ആവശ്യമായ സഹായം നൽകിയെന്നും കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സുഭദ്രയെ മയക്കാൻ പ്രതികളായ മാത്യുസിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകിയത് റെയ്നോൾഡ് ആണെന്നാണ് പൊലീസ് പറയുന്നത്. മയക്കിയ ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ മൂന്ന് പ്രതികളെയും മൂന്ന് പ്രതികളെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം ഒന്നിച്ച് കോടതിയിൽ ഹാജരാക്കും.
അതേസമയം, സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയെന്ന് പ്രതികള്‍ സമ്മതിച്ചു. നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തും കഴുത്ത് ഞെരിച്ചുമാണ് കൊന്നതെന്ന് മാത്യൂസും ശര്‍മിളയും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യം എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നുവെന്നും ഉടുപ്പിയിലെത്തിയപ്പോഴാണ് പ്രതികൾ ഇത് തിരിച്ചറിഞ്ഞത്, ശേഷം സുഭദ്രയുടെ സ്വർണ വളയും കമ്മലും ആലപ്പുഴയിലും ഉഡുപ്പിയിലുമായി ഇവർ വിൽക്കുകയായിരുന്നു.
2016-17 മുതലാണ് സുഭദ്രയും ശർമിളയും തമ്മിൽ പരിചയത്തിലാകുന്നത്. രണ്ട് മാസം മുൻപ് സുഭദ്രയുടെ കടവന്ത്രയിലെ വീട്ടിലെത്തി കൊലപാതകം നടത്താനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത് എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. കൊലപാതകത്തിന് മുൻപ് തന്നെ വീട്ടുവളപ്പിൽ കുഴി വെട്ടിയിരുന്നു. മാരകമായി മർദ്ദനമേറ്റതിന് ശേഷമാണ് സുഭദ്ര മരിക്കുന്നതെന്നും ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ പറഞ്ഞു.
ആഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴാം തീയതി സുഭദ്രയെ കൊലപ്പെടുത്തിയശേഷം ഇരുവരും മണിപ്പാലിലേക്ക് കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഇവരെ കർണാടകയിൽ നിന്ന് പൊലീസ് പിടികൂടുന്നത്.
Story Highlights : Subhadra Case; The third accused who helped in the murder was also arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here