കെട്ടും മട്ടും മാറിയ ലോട്ടറി; വര്‍ണാഭമായ രൂപ കല്പന എങ്ങനെ
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികളെ ജനകീയമാക്കുന്നതില്‍ ഏറെ പ്രാധാന്യം വഹിക്കുന്നത് അതിന്റെ രൂപ കല്പനയിലാണ്. പ്രതിദിന ലോട്ടറികളിലും ബമ്പറുകളിലും വിവിധ ഡിസൈനുകളാണ് ഉപയോഗിക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഭാഗമായ സെക്യൂരിറ്റി ആന്‍ഡ് ഡിസൈന്‍ ലാബിലാണ് ഭാഗ്യക്കുറിയുടെ കെട്ടും മട്ടും തീരുമാനിക്കുന്നത്. വ്യാജന്മാരില്‍ നിന്ന് യഥാര്‍ത്ഥ ഭാഗ്യക്കുറിയെ വേര്‍തിരിച്ചറിയാനുള്ള സുരക്ഷ സംവിധാനങ്ങളും ഈ ലാബില്‍ നിന്നാണ് ടിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയി പിഴവുകള്‍ തീര്‍ത്ത ശേഷമാണ് അച്ചടിക്കായി ഭാഗ്യക്കുറികള്‍ തയാറാകുന്നത്. ഇതിനായി ഡിസൈനറും വെല്ലുവിളികളാണ് നേരിടുന്നത്. കാലാനുസൃതമായ മാറ്റം ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ പ്രകടവുമാണ്. കാലത്തിന് ചേര്‍ന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് നിലവിലെ ഭാഗ്യക്കുറികളുടെ രൂപകല്പനയിലേക്ക് എത്തിയത്. അതീവ സുരക്ഷയ്ക്കായി ഓണം ബമ്പറില്‍ ഉള്‍പ്പെടുത്തിയ ഫഌറസെന്റ് നിറമാണ് രൂപകല്പനയില്‍ കൊണ്ടുവന്ന ഏറ്റവും പുതിയ മാറ്റങ്ങളില്‍ ഒന്ന്.
Read Also: അടിമുടി മാറി തിളങ്ങുന്ന കേരള ഭാഗ്യക്കുറി
എല്ലാ ദിവസവും ഭാഗ്യക്കുറികള്‍ പുറത്തിറക്കുകയും നറുക്കെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. വിന്‍ വിന്‍, സ്ത്രീശക്തി, ഫിഫ്റ്റിഫിഫ്റ്റി, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ, അക്ഷയ എന്നിവയാണ് ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികള്‍. ഫിഫ്റ്റി ലോട്ടറിക്ക് 50 രൂപയും മറ്റ് ഭാഗ്യക്കുറികള്‍ക്ക് 40 രൂപയുമാണ് വില്‍പന നിരക്ക്. ഭാഗ്യക്കുറി നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ശക്തമായ നടപടികളും വകുപ്പ് കൈകൊണ്ടിട്ടുണ്ട്. വ്യാജ ടിക്കറ്റുകളാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നതെങ്കിലും അതിനെ തടയാനും വേണ്ട നടപടികള്‍ ലോട്ടറി വകുപ്പ് എടുത്തിരുന്നു.
Story Highlights : kerala samsthana bhagyakuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here