Advertisement

വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന്‍ കപ്പല്‍; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ്

September 13, 2024
Google News 1 minute Read

വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചു. കപ്പൽ എത്തുന്നത് മലേഷ്യയിൽ നിന്നാണ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 800 മീറ്ററാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇതിന്‍റെ പകുതിയിലധികവും തുറമുഖത്തെത്തുമ്പോള്‍ കപ്പല്‍ കയ്യടക്കും. 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നു.

399 മീറ്റര്‍ നീളമുള്ള കപ്പലിന് 61.5 മീറ്ററാണ് വീതി. 16.7 മീറ്ററാണ് കപ്പലിന്‍റെ ആഴം. മണിക്കൂറുകള്‍ മാത്രമേ കപ്പല്‍ തുറമുഖത്തുണ്ടാകൂവെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. കുറച്ചു കണ്ടെയ്‌നറുകള്‍ ഇറക്കുകയും പുനഃക്രമീകരിക്കുകയും ചെയ്‌ത ശേഷം കപ്പല്‍ വൈകിട്ടോടെ തുറമുഖം വിടും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്.

Story Highlights : msc claude girardet docks in vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here