Advertisement

യെച്ചൂരിയുടെ വിയോഗം; സിപിഐഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല ആർക്ക്?

September 13, 2024
Google News 1 minute Read

സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു. ബൃന്ദാ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം. പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദാ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.

മുഹമ്മദ്‌ സലിം എം.എ ബേബി, എ വിജയരാഘവൻ, എന്നിവരുടെ പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. താല്ക്കാലിക ചുമതലയാകും നൽകുക. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നുമാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വക്കുക.

നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്.

Story Highlights : Temporary charge of CPIM General Secretary?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here