ഡൽഹിയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് മരണം
ഡൽഹിയിലെ കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് പേർ മരിച്ചു. ഗുരുഗ്രാമിൽ ജോലിചെയ്യുന്ന ബാങ്ക് ജീവനക്കാരാണ് മരിച്ചത്. ഫരീദാബാദിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം. ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്‌യുവി 700 കാറിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.
Read Also: ‘ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ’ ? ; രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ
ഗുരുഗ്രാമിലെ സെക്ടർ 31 എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ്മ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരണപ്പെട്ടത്. വാഹനം വെള്ളെക്കെട്ടിൽ കുടുങ്ങിയെന്ന വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം വാഹനത്തിനകത്തും മറ്റൊരാളെ നീണ്ട തെരച്ചിലിന് ശേഷവുമായിരുന്നു കണ്ടെത്തിയിരുന്നത്.
Story Highlights : Two people died after their car got stuck in a waterlog formed due to heavy rains in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here