വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് അറസ്റ്റ്.
Read Also: വഴിയാത്രക്കാർക്ക് നേരെ പടക്കം എറിഞ്ഞ് കാർ യാത്രക്കാർ; സംഭവം ആലപ്പുഴയിൽ
വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights : Woman doctor assaulted in Varkala; Accused arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here